പട്ടാപ്പകല്‍ ആള്‍ക്കൂട്ടം യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; രക്ഷകരാവേണ്ടവര്‍ വീഡിയോ പകര്‍ത്തി; കേസ്

ആള്‍ക്കൂട്ടം ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ പകര്‍ത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്‌രണ്ടുപേരെ ആറസ്റ്റ് ചെയ്തതായി പൊലീസ്
പുറത്തുവന്ന വീഡിയോ ദൃശ്യം
പുറത്തുവന്ന വീഡിയോ ദൃശ്യം

ഭോപ്പാല്‍: പട്ടാപ്പകല്‍ ആള്‍ക്കുട്ടം യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു. ആള്‍ക്കൂട്ടം ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ പകര്‍ത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്‌രണ്ടുപേരെ ആറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ ഹോളിക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗോത്രോത്സവമായ ഭഗോറിയയ്ക്കിടെയായിരുന്നു സംഭവം. 

മാര്‍ച്ച് പതിനൊന്നിനായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. യുവതികളെ
ലൈംഗികമായി ആക്രമിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആരും തയ്യാറിയ്യില്ലെന്നും പൊലീസ് പറയുന്നു.

വീഡിയോയുടെ തുടക്കത്തില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ലൈംഗികമായി ഉപദ്രവിക്കുന്നത് കാണാം. ബലമായി പിടിച്ചുവച്ച ശേഷമാണ് ഇവരെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ഇവര്‍ ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷിക്കാനെത്തുന്നില്ല. പകരം എല്ലാവരും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

അലിരാജ്പൂര്‍, ഝബുവ, ധാര്‍, ബര്‍വാനി, ഖാര്‍ഗോണ്‍ ജില്ലകളിലായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഭഗോറിയ ഉത്സവം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആളുകള്‍ക്ക് ആവശ്യമായ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെയും പൊലീസിന്റെയും അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com