യുഎപിഎ അറസ്റ്റ് കൂടുതല്‍ യുപിയില്‍; ആര്‍ക്കും ജാമ്യമില്ല; കേരളത്തില്‍ 24; രാജ്യത്ത്‌ ശിക്ഷിച്ചത് 80 പേരെ

രാജ്യത്ത് യുഎപിഎ നിയമപ്രകാരം 2020 ശിക്ഷിക്കപ്പെട്ടത് 80 പേരെന്ന് ആഭ്യന്തരസഹമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു 
പാര്‍ലമെന്റ്‌
പാര്‍ലമെന്റ്‌

ന്യൂഡല്‍ഹി: 2020ല്‍ യുഎപിഎ നിയമപ്രകാരം രാജ്യത്ത് 1321 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. 361 പേരാണ് അറസ്റ്റിലായത്. രണ്ടാമത് മണിപ്പൂരും മൂന്നാമത് തമിഴ്‌നാടുമാണ്. കേരളത്തില്‍ 24 പേരാണ് അറസ്റ്റിലായത്. 2019ല്‍ 1948 പേരായിരുന്നു അറസ്റ്റിലായത്

യുഎപിഎ നിയമപ്രകാരം ഏറ്റവും കുടുതല്‍ പേരെ ശിക്ഷിക്കപ്പെട്ടതും ഉത്തര്‍പ്രദേശിലാണ്. 54 പേരെയാണ് ശിക്ഷിച്ചത്. തമിഴ്‌നാട്ടില്‍ 21 പേരും ജാര്‍ഖണ്ഡില്‍ മൂന്ന് പേരെയും ശിക്ഷിച്ചതായി മന്ത്രി ലോക്‌സഭയെ അറിയിച്ചു. കുടുതല്‍ പേര്‍ കുറ്റവിമുക്തരായത് തമിഴ്‌നാട്ടിലാണ്. 50 പേരാണ് കുറ്റവിമുക്തരായത്. അസമില്‍ 13 പേരും മണിപ്പൂരില്‍ ഒരാളും കുറ്റവിമുക്തരായി.

കേരളത്തില്‍ യുഎപിഎ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ 22 പേര്‍ക്ക് ജാമ്യം ലഭിച്ചതായി കണക്കുകള്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്കും ജാമ്യം ലഭിച്ചില്ല. തമിഴ്‌നാട്ടിലാണ് കുടുതല്‍ പേര്‍ക്ക് ജാമ്യം ലഭിച്ചത്. 44 പേര്‍ക്ക് ജാമ്യം ലഭിച്ചു. അസം 11,ഗുജറാത്ത് 1, ജാര്‍ഖണ്ഡ് 10, കര്‍ണാടക 2, മഹാരാഷ്ട്ര 7, മണിപ്പൂര്‍ 19, നാഗാലന്‍ഡ് 1, പഞ്ചാബ് 1, ത്രിപുര 2 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ജാമ്യം ലഭിച്ചവരുടെ കണക്ക്.

ആന്ധ്രാപ്രദേശില്‍ 4, അരുണാചല്‍ പ്രദേശ് 3, അസം 49, ബിഹാര്‍ 39, ഛത്തീസ്ഗഡ് 27, ഹരിയാന 1, ജാര്‍ഖണ്ഡ് 69, കര്‍ണാടക 2, മഹാരാഷ്ട്ര 7, മണിപ്പൂര്‍ 225, മേഘാലയ2, നാഗാലന്റ് 7, പഞ്ചാബ് 44, തമിഴ്‌നാട് 92, ത്രിപുര 2, പശ്ചിമബംഗാള്‍ 5 എന്നിങ്ങനെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍, കേന്ദ്രഭരണപ്രദേശങ്ങളില്‍ ജമ്മു കശ്മീരിലാണ് ഏറ്റവും കുടുതല്‍ പേര്‍ അറസ്റ്റിലായത്. 346 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ 103 പേര്‍ക്ക് ജാമ്യം ലഭിച്ചു. 2 പേരെ ശിക്ഷിച്ചതായും നാല് പേര്‍ കുറ്റവിമുക്തരായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com