ജെഇഇ മെയിന്‍ പരീക്ഷ മാറ്റി; പുതുക്കിയ തീയതി ഇങ്ങനെ 

എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ തീയതി പുതുക്കി നിശ്ചയിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ തീയതി പുതുക്കി നിശ്ചയിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഏപ്രില്‍ 21,24, 25, 29, മെയ് 1,4 തീയതികളിലാണ് ആദ്യ ഘട്ട പരീക്ഷ. നേരത്തെ ഇത് ഏപ്രില്‍ 16,17,18,19,20,21 തീയതികളില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടുവെന്നാണ് എന്‍ടിഎയുടെ വിശദീകരണം. രണ്ടാം ഘട്ടം മേയ് 24 മുതല്‍ 29 വരെയാണു നിശ്ചയിച്ചിരിക്കുന്നത്. 

അതേസമയം, ജെഇഇ പരീക്ഷയുടെ തീയതി പരിഗണിച്ച് 12-ാം ക്ലാസ് പരീക്ഷയുടെ ടൈംടേബിള്‍ നിശ്ചയിച്ച സിബിഎസ്ഇ, സിഐഎസ്സിഇ ബോര്‍ഡുകളും വിവിധ സംസ്ഥാന ബോര്‍ഡുകളുമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. 

രണ്ടാം ഘട്ടം മേയ് 24 മുതല്‍ 29 വരെ

ജെഇഇ മെയിന്‍ ആദ്യഘട്ടം പൂര്‍ത്തിയായശേഷം ആരംഭിക്കുന്ന രീതിയിലാണു സിബിഎസ്ഇയും സിഐഎസ്സിഇയും  പരീക്ഷ നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ 26നാണ് ആരംഭിക്കുക. ഏപ്രില്‍ 28, മേയ് 2 തീയതികളിലും പരീക്ഷയുണ്ട്. ഐഎസ്സി വിദ്യാര്‍ഥികള്‍ക്കാകട്ടെ ഏപ്രില്‍ 25, 26, 28, മേയ് 2 തീയതികളില്‍ പരീക്ഷയുണ്ട്. കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയ പ്രധാനവിഷയങ്ങളാണ് ഈ തീയതികളില്‍ നിശ്ചയിച്ചിരിക്കുന്നത്. 

കേരളത്തില്‍ ഏപ്രില്‍ 18നു നിശ്ചയിച്ചിരുന്ന പ്ലസ് ടു ഇംഗ്ലിഷ് പരീക്ഷ 23 ലേക്കും, 20 നു നിശ്ചയിച്ചിരുന്ന ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകള്‍ 26 ലേക്കും മാറ്റിയിരുന്നു. ജെഇഇ മെയിന്റെ തീയതി പുതുക്കിയ സാഹചര്യത്തില്‍ 12-ാം ക്ലാസ് പരീക്ഷകളില്‍ മാറ്റമുണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ദേശീയ ബോര്‍ഡുകള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ജെഇഇ മെയിന്‍ ആദ്യഘട്ടത്തിന്റെ തീയതി മാറ്റിയെങ്കിലും രജിസ്‌ട്രേഷന്‍ സമയത്തില്‍ മാറ്റമില്ല.  31നു വൈകിട്ട് 5 വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. പരീക്ഷാ ഫീസ് രാത്രി 11.30 വരെയും അടയ്ക്കാം. https://jeemain.nta.nic.in/

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com