രണ്ട് വര്‍ഷത്തിനിടെ കസ്റ്റഡിയില്‍ മരിച്ചത് 188 പേര്‍; 6ലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ 

സര്‍ക്കാരിന് ലഭിച്ച എല്ലാ ശുപാര്‍ശകളിലും നഷ്ടപരിഹാരം നല്‍കിയതായും മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 188 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

2020ല്‍ 88 പേരും 2021ല്‍ 100 പേരും കസ്റ്റഡിയില്‍ മരിച്ചതായി മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ നിയമസഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ പരേഷ് ധനാനിയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചോ എന്ന ഉപചോദ്യത്തിന് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വകുപ്പ് തലനടപടികള്‍ സ്വീകരിച്ചതായും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ലഭിച്ച എല്ലാ ശുപാര്‍ശകളിലും നഷ്ടപരിഹാരം നല്‍കിയതായും പട്ടേല്‍ സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com