30വര്‍ഷത്തിനിടെ 4000 പാമ്പുകളെ പിടികൂടി; 65കാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

ഒഡീഷയില്‍ 65കാരനായ പാമ്പു പിടിത്തക്കാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ 65കാരനായ പാമ്പു പിടിത്തക്കാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ, 4000 പാമ്പുകളെ പിടികൂടി നാട്ടുകാരെ രക്ഷിച്ച ആള്‍ക്കാണ് മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റത്.

കേന്ദ്രപാറ ജില്ലയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഷെയ്ക്ക് സുലൈമാനാണ് മരിച്ചത്. പാമ്പിനെ പിടികൂടിയ ശേഷമാണ് കടിയേറ്റത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പീപ്പിള്‍ ഫോര്‍ അനിമല്‍സ് ആന്റ് സ്‌നേക് ഹെല്‍പ്പ്‌ലൈനിലെ അംഗമാണ് സുലൈമാന്‍. മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനത്തിനിടെ 4000ല്‍പ്പരം പാമ്പുകളെയാണ് പിടികൂടിയത്. മറ്റു ഇഴജന്തുക്കളെ പിടികൂടുന്നതിലും സുലൈന്‍മാന്‍ വിദഗ്ധനായിരുന്നു.

പാമ്പിനെ പിടികൂടുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പാമ്പിനെ പിടികൂടുമ്പോള്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com