എംഎല്‍എയുടെ മൂക്കിടിച്ച് പൊട്ടിച്ച് പ്രതിപക്ഷ നേതാവ്; ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി, അഞ്ച് ബിജെപി അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ബിര്‍ഭൂം കൂട്ടക്കൊലയെ ചൊല്ലി ബംഗാള്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി
വീഡിയോ സ്‌ക്രീന്‍ഷോട്ട് 
വീഡിയോ സ്‌ക്രീന്‍ഷോട്ട് 

കൊല്‍ക്കത്ത: ബിര്‍ഭൂം കൂട്ടക്കൊലയെ ചൊല്ലി ബംഗാള്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ അഞ്ചു ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി സഭയില്‍ വിശദീകരിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തൃണമൂല്‍-ബിജെപി എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

കയ്യാങ്കളിയില്‍ മൂക്കിന് പരിക്കേറ്റ തൃണമൂല്‍ എംഎല്‍എ അസിത് മജൂംദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മജൂംദാറിനെ മര്‍ദിച്ചതെന്ന് തൃണമൂല്‍ ആരോപിച്ചു. 

ഒരു വര്‍ഷത്തേക്ക് സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സുവേന്ദു അധികാരിയേയും മറ്റ് ബിജെപി എംഎല്‍എമാരേയും വിലക്കിയിരിക്കുന്നത്.
 

'ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തള്ളി. ഞങ്ങളുടെ എംഎല്‍എമാരുമായി ഏറ്റുമുട്ടാന്‍ അവര്‍ കൊല്‍ക്കത്ത പൊലീസിനെ സിവില്‍ ഡ്രസ്സില്‍ കൊണ്ടുവന്നു. നിയമസഭയ്ക്കുള്ളില്‍ പോലും എംഎല്‍എമാര്‍ സുരക്ഷിതരല്ല. ഞങ്ങളുടെ 8-10 നിയമസഭാംഗങ്ങളെ തൃണമൂല്‍ എംഎല്‍എമാര്‍ മര്‍ദിച്ചു'- പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com