'ജീവിതം കൂട്ടിമുട്ടിക്കാനുള്ള സാഹസികത'; അത്ഭുതം ഈ സൈക്കിള്‍ ചവിട്ടല്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 12:12 PM  |  

Last Updated: 29th March 2022 12:12 PM  |   A+A-   |  

cycling

യുവാവിന്റെ സാഹസികമായ സൈക്കിള്‍ ചവിട്ടല്‍

 

സാഹസികതയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. ചിലര്‍ രസത്തിനായി സാഹസിക കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന പ്രവൃത്തികള്‍ സാഹസിക കൃത്യമായി മാറുകയാണ്. ഇപ്പോള്‍ തലയില്‍ ഭാണ്ഡവുമായി സൈക്കിള്‍ ചവിട്ടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. തലയില്‍ ഭാണ്ഡവുമായി യുവാവ് സൈക്കിള്‍ ചവിട്ടുന്നതില്‍ എന്താണ് അത്ഭുതമെന്ന് ചോദിക്കാം. ഹാന്‍ഡിലില്‍ നിന്ന് ഇരുകൈകളും വിട്ടാണ് യുവാവ് സൈക്കിള്‍ ചവിട്ടുന്നത് എന്നതാണ് ഇതിന്റെ ഉത്തരം. 

തലയിലെ ചുമടില്‍ ഇരു കൈയും വച്ച് വീഴാതെ ബാലന്‍സ് ചെയ്ത് നിര്‍ത്തിയാണ് യുവാവ് കൂളായി സൈക്കിള്‍ ചവിട്ടി നീങ്ങുന്നത്. ഗ്രാമീണ റോഡില്‍ നിറയെ വളവുകളുണ്ട്. അതൊന്നും ബാധിക്കാതെ കൂളായി സൈക്കിള്‍ വളച്ചെടുത്ത് ബാലന്‍സ് ചെയ്തു കൊണ്ടാണ് യുവാവിന്റെ സൈക്കിള്‍ യാത്ര.