വീണ്ടും 3000 ലേറെ കോവിഡ് ബാധിതര്‍; ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി; 31 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 09:51 AM  |  

Last Updated: 04th May 2022 09:51 AM  |   A+A-   |  

covid cases rises in india

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മൂവായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

വൈറസ് ബാധ മൂലം 24 മണിക്കൂറിനിടെ, 31 പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയര്‍ന്നു. 2802 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

തിങ്കളാഴ്ച രാജ്യത്ത് 2568 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഡല്‍ഹിയില്‍ ഇന്നലെ 1414 പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 5.97 ശതമാനമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

ഒരു പെഗ് അടിക്കാനായി നിര്‍ത്തിയിട്ടു; കുടിച്ച് പൂസായി ലോക്കോ പൈലറ്റ് ചന്തയില്‍! ട്രെയിന്‍ വൈകിയത് ഒരു മണിക്കൂര്‍; ബഹളം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ