ചായക്കപ്പില്‍ ബിയര്‍ കുടിക്കരുത്; നൈറ്റ് ക്ലബ് വിവാദത്തില്‍ ബിജെപിക്കെതിരെ മഹുവ

രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും അത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?
മഹുവ മൊയ്ത്ര/ഫയല്‍
മഹുവ മൊയ്ത്ര/ഫയല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാ ക്ലബില്‍ പോയതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു ട്രോളിയ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും അത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോയെന്ന് അവര്‍ ചോദിച്ചു.

'ബിജെപിയുടെ ട്രോളന്മാരേ, നിങ്ങള്‍ ചെയ്യുന്ന മികച്ച കാര്യത്തില്‍ ഉറച്ചു നില്‍ക്കണം. അല്ലാതെ ചായക്കപ്പില്‍ ബീയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്'- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. 

നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചത്. രാഹുലിനു സമീപമുള്ളവര്‍ മദ്യപിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുലിന്റെ വിഡിയോ ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം പാര്‍ട്ടി തകര്‍ന്നുകിടക്കുമ്പോഴും രാഹുല്‍ നിശാക്ലബില്‍ തന്നെ. സ്ഥിരതയുള്ളയാളാണ് രാഹുലെന്ന് അമിത് മാളവ്യ പരിഹസിച്ചു.

അതേസമയം ക്ഷണം ലഭിച്ചത് അനുസരിച്ച് വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിവാഹത്തില്‍ പങ്കെടുക്കുകയെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com