കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായി, തെരഞ്ഞെടുപ്പിനു വഴി തെളിയുന്നു

ജമ്മു കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇല്ലാതെയാണ് ഭരണം. തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു
കനത്ത മഞ്ഞുവീഴ്ചയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍നിന്നുള്ള ദൃശ്യം/ ഫയല്‍
കനത്ത മഞ്ഞുവീഴ്ചയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍നിന്നുള്ള ദൃശ്യം/ ഫയല്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ലോക്‌സഭാ, നിയമസഭാ മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായി. ഇതോടെ കേന്ദ്ര ഭരണത്തിനു കീഴിലുള്ള പ്രദേശത്ത് തെരഞ്ഞെടുപ്പിനു വഴി തെളിഞ്ഞു.

ഡീലിമിറ്റേഷന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെയായിരിക്കും പുറത്തുവിടുക. മണ്ഡലങ്ങളുടെ എണ്ണം, അതിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ അതിലൂടെയേ അറിയാനാവൂ. 

2018ല്‍ സംസ്ഥാന പദവി എടുത്തു കളഞ്ഞതിനു ശേഷം ജമ്മു കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇല്ലാതെയാണ് ഭരണം. തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 

ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയം നടത്താന്‍ 2020 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ആയിരുന്നു കമ്മിഷന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com