തെരുവുനായ്ക്കളെ ഭയന്ന് പുലി ഇലക്ട്രിക് പോസ്റ്റില്‍; ഷോക്കേറ്റ് ചത്തു

ഹൈവോള്‍ട്ടേജ് ലൈനില്‍ തുങ്ങിക്കിടക്കുന്നനിലയിലായിരുന്നു ജഡം
ഷോക്കേറ്റ് ചത്ത പുള്ളിപ്പുലിcms
ഷോക്കേറ്റ് ചത്ത പുള്ളിപ്പുലിcms

മുംബൈ: മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ വൈദ്യതാഘാതമേറ്റ് പുള്ളിപ്പുലി ചത്തു. വെള്ളം തേടി ഗ്രാമത്തിലെത്തിയ പുലിയെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതോടെ രക്ഷപ്പെടാന്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ കയറി. അതിനിടെ ഹൈവോള്‍ട്ടേജ് കമ്പിയില്‍ തട്ടി പുലി ഷോക്കേറ്റ് ചാവുകയായിരുന്നു.

വലിയ ശബ്ദം കേട്ടതായി ഗ്രാമവാസികള്‍ പറയുന്നു. തുടര്‍ന്ന് പ്രദേശത്തെ വൈദ്യതി വിച്ഛേദിക്കപ്പെട്ടു. പ്രശ്‌നം പരിഹരിക്കാനായി ഇലക്ട്രിസിറ്റി ജീവനക്കാരനെ വിളിച്ചപ്പോഴാണ് ഷോക്കേറ്റ് ചത്ത നിലയില്‍ പുലിയെ  കണ്ടെത്തിയത്.  ഹൈവോള്‍ട്ടേജ് ലൈനില്‍ തുങ്ങിക്കിടക്കുന്നനിലയിലായിരുന്നു ജഡം.

അതേസമയം തമിഴ്‌നാട്ടിലെ തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ ഒരു വയസ്സുള്ള പുള്ളിപ്പുലി വാഹനമിടിച്ച് ചത്തു. റോഡിന് നടുവിലെ പുലിയുടെ ജഡം കാട്ടുപന്നികള്‍ കടിച്ചുകീറുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി മൃഗങ്ങള്‍ റോഡിലിറങ്ങുന്ന സാഹചര്യത്തില്‍ മലനിരകളിലൂടെ കടന്നുപോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com