ഇന്ത്യ പിന്നോട്ടു പറക്കുന്ന വിമാനം, എവിടെയെങ്കിലും ഇടിച്ചു തകരും: അരുന്ധതി റോയ്

അഞ്ചു കിലോ അരിയും ഒരു കിലോ ഉപ്പും നല്‍കി വോട്ടുനേടുകയെന്ന നിലയിലേക്ക് രാഷ്ട്രീയ നേതാക്കള്‍ എത്തിയതെന്ന് അരുന്ധതി
അരുന്ധതി റോയ്/ ഫയല്‍
അരുന്ധതി റോയ്/ ഫയല്‍

ന്യൂഡല്‍ഹി: ഇന്നത്തെ ഇന്ത്യ പിന്നോട്ടോടുന്ന വിമാനമാണെന്നും അത് എവിടെയെങ്കിലും ഇടിച്ചു തകരുമെന്നും എഴുത്തുകാരി അരുന്ധതി റോയ്. സമ്പത്തും ഭൂമിയും വിതരണം ചെയ്യുകയെന്ന, അറുപതുകളിലെ വിപ്ലവാത്മകമായ നടപടികളില്‍നിന്ന് അഞ്ചു കിലോ അരിയും ഒരു കിലോ ഉപ്പും നല്‍കി വോട്ടുനേടുകയെന്ന നിലയിലേക്ക് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ എത്തിയതെന്ന് അരുന്ധതി റോയ് കുറ്റപ്പെടുത്തി.

ജിഎന്‍ സായിബാബയുടെ കവിതകളുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അരുന്ധതി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ''പിന്നോട്ടു വിമാനമോടിക്കാന്‍ കഴിയുമോയെന്ന് അടുത്തിടെ സുഹൃത്തായ ഒരു പൈലറ്റിനോടു ഞാന്‍ ചോദിച്ചു. ഇവിടെ യഥാര്‍ഥത്തില്‍ അതാണ് നടക്കുന്നത്. രാജ്യത്തെ നേതാക്കള്‍ വിമാനം പിന്നോട്ടു പറത്തുകയാണ്. തകര്‍ച്ചയിലേക്കാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നത്''-അരുന്ധതി പറഞ്ഞു.

ഇവിടെ നമ്മള്‍ എന്താണ് ചെയ്യുന്നത്? 90 ശതമാനവും തളര്‍ന്ന, ഏഴു വര്‍ഷമായി ജയിലില്‍ കഴിയുന്ന ഒരു പ്രൊഫസറെക്കുറിച്ചു സംസാരിക്കുകയാണ് നമ്മള്‍. ഇനി നമ്മള്‍ അധികം സംസാരിക്കണമെന്നില്ല. ഈ രാജ്യം എത്തരത്തിലുള്ളതാണെന്ന് അറിയാന്‍ അതു മാത്രം മതിയാവും. ലജ്ജാകരമാണിത്- അരുന്ധതി പറഞ്ഞു.

90 ശതമാനം അംഗവൈകല്യമുള്ള സായിബാബയെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് കോടതി തടവുശിക്ഷയ്ക്കു വിധിച്ചത്. സായിബാബ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി കോടതി പറഞ്ഞത്. യുഎപിഎ അനുസരിച്ച് സായിബാബയെ ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ സര്‍വീസില്‍നിന്നു നീക്കിയിരുന്നു. 

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പുസ്തകം പ്രകാശനം ചെയ്തു. സായിബാബയെ ഉടന്‍ മോചിപ്പിക്കണമെന്ന് രാജ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com