രാജീവ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍; മെയ് 15ന് ചുമതലയേല്‍ക്കും

നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാലധി മെയ് 14ന് അവസാനിക്കും. 
രാജീവ് കുമാര്‍
രാജീവ് കുമാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു. മെയ് 15ന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണണര്‍ സുശീല്‍ ചന്ദ്രയുടെ കാലാവധി മെയ് 14ന് അവസാനിക്കും. 

നിയമനം സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതിന് പിന്നാലെ പുതിയ കമ്മീഷണര്‍ക്ക് നിയമമന്ത്രി കിരണ്‍ റിജിജു ആശംസകള്‍ നേര്‍ന്നു. 

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ രാഷ്ട്രപതി നിയമിച്ചതായും ഈ മാസം 15ാംതിയതി അദ്ദേഹം ഓഫീസിന്റെ ചുമതല ഏറ്റെടുക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

2020 സെപ്തംബര്‍ ഒന്നിനാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. ബീഹാര്‍/ഝാര്‍ഖണ്ഡ് കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍.
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com