ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം; 26 പേര്‍ വെന്തുമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 10:33 PM  |  

Last Updated: 13th May 2022 11:18 PM  |   A+A-   |  

DELHI_FIRE

DELHI_FIRE

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര്‍ വെന്തുമരിച്ചു. മുണ്ട്കാ മെട്രോസ്‌റ്റേഷന് സമീപമാണ് സംഭവം.  എഎന്‍ഐയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയതത്.

ഇതുവരെ തീ പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ല. ഇതുവരെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൈകീട്ടാണ് തീപിടിത്തം ഉണ്ടായിട്ടുണ്ടെങ്കിലും അപകടം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നില്ല. ഇനിയും ആളുകള്‍ അതിനകത്ത് കുടുങ്ങികിടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.