ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടുകാരന്‍ കൊല്ലപ്പെട്ടു

ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിവിലിയനാണ് അഹമ്മദ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സിവിലിയന്‍ കൊല്ലപ്പെട്ടു. സൗത്ത് കശ്മീരിലാണ് സംഭവം നടന്നത്. ഷോപ്പിയാന്‍ മേഖലയിലെ തുര്‍ക്ക്‌വംഗം ഗ്രാമവാസിയായ അഹമ്മദ് ഗനായി ആണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിവിലിയനാണ് അഹമ്മദ്. 

സിആര്‍പിഎഫിന്റെയും ജമ്മു പൊലീസിന്റെയും സംയുക്ത പട്രോളിങ് സംഘത്തിന് നേരെ ഭീകകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പുല്‍വാമ- ഷോപ്പിയാന്‍ ജില്ലകളെ തമ്മില്‍ ബന്ധിക്കുന്ന പാലത്തില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. 

വെടിവെപ്പിനിടെ പ്രദേശവാസിക്ക് പരിക്കേറ്റു. ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം, ഭീകരവാദികളെ കീഴക്കാന്‍ സൈന്യത്തിന് സാധിച്ചില്ല. രക്ഷപ്പെട്ട ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. മെയ് പത്തിന് നടന്ന ഏറ്റുമുട്ടലില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com