കേന്ദ്ര സര്‍വീസില്‍ 2065 ഒഴിവുകള്‍, എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 13 അവസാന തിയതി 

2065 ഒ​ഴി​വു​ക​ളി​ലേ​ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ 13വ​രെ സ​മ​ർ​പ്പി​ക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: കേ​ന്ദ്ര സ​ർ​വി​സു​ക​ളിലെ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്എ​സ് എസി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2065 ഒ​ഴി​വു​ക​ളി​ലേ​ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെ​ല​ക്ഷ​ൻ പോ​സ്റ്റു​ക​ളാ​ണ് ഇവ. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ 13വ​രെ സ​മ​ർ​പ്പി​ക്കാം. 

ആ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. എ​സ്എ​സ്എ​ൽ​സി/​പ്ല​സ് ടു/ ​ബി​രു​ദം എ​ന്നീ യോ​ഗ്യ​ത ആ​വ​ശ്യ​മാ​യ ത​സ്തി​ക​കളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെ​ട്രി​ക് ലെ​വ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​പ്ല​സ് ടു ​ലെ​വ​ൽ, ഗ്രാ​ജ്വേ​ഷ​ൻ ലെ​വ​ൽ സെ​ല​ക്ഷ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്തിയാണ് മെ​റി​റ്റ് ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കു​ക.

337 വ്യ​ത്യ​സ്ത ത​സ്തി​ക​ക​ളി​ലാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ന​ഴ്സി​ങ് ഓ​ഫി​സ​ർ/​സ്റ്റാ​ഫ് ന​ഴ്സ്, ജൂ​നി​യ​ർ കെ​മി​സ്റ്റ്, ഫാ​ർ​മ​സി​സ്റ്റ് (അ​ലോ​പ്പ​തി/​ഹോ​മി​യോ/​ആ​യു​ർ​വേ​ദ), ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ്, മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ന്റ്, ആ​ക്സി​ല​റി ന​ഴ്സി​ങ് മി​ഡ് വൈ​ഫ് (എ.​എ​ൻ.​എം), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, സ​ർ​വേ​യ​ർ, ടെ​ക്നി​ക്ക​ൽ ഓ​പ​റേ​റ്റ​ർ ഡ്രി​ല്ലി​ങ്, ബൊ​ട്ടാ​ണി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, ഗേ​ൾ കാ​ഡ​റ്റ് ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ്, ഡ്രി​ല്ലി​ങ് അ​സി​സ്റ്റ​ന്റ്, ജൂ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ് (എംടിഎ​സ്), പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റ്, സ്റ്റോ​ർ​കീ​പ്പ​ർ, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ്, ലൈ​ബ്ര​റി അ​സി​സ്റ്റ​ന്റ്, സ​യ​ന്റി​ഫി​ക് അി​സി​റ്റ​ന്റ് (കെ​മി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ), ഹാ​ൻ​ഡി​ക്രാ​ഫ്റ്റ് പ്ര​മോ​ഷ​ൻ ഓ​ഫി​സ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ, ഫീ​ൽ​ഡ് അ​റ്റ​ൻ​ഡ​ന്റ്, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ് (എം.​ടി.​എ​സ്), ഓ​ഫി​സ് സൂ​പ്ര​ണ്ട്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, ചാ​ർ​ജ്മാ​ൻ മെ​ക്കാ​നി​ക്ക​ൽ, ഫോ​ട്ടോ​ഗ്രാ​ഫ​ർ, യൂ​ത്ത് അ​സി​സ്റ്റ​ന്റ്, കാ​ന്റീ​ൻ അ​റ്റ​ൻ​ഡ​ന്റ്, ഡാ​റ്റാ പ്രോ​സ​സി​ങ് അ​സി​സ്റ്റ​ന്റ്, അ​സി​സ്റ്റ​ന്റ് പ്രോ​ഗ്രാ​മ​ർ, ലീ​ഗ​ൽ അ​സി​സ്റ്റ​ന്റ്, ട്രേ​ഡ്സ്മാ​ൻ സ്കി​ൽ​ഡ് (വി​വി​ധ ട്രേ​ഡു​ക​ൾ), എ​വി​ക്ഷ​​ൻ ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ വ​യ​ർ​ലെ​സ് ഓ​ഫി​സ​ർ, സെ​ക്ഷ​ൻ ഓ​ഫി​സ​ർ (ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ), അ​ക്കൗ​ണ്ട​ന്റ്, ക്ലീ​ന​ർ, ഫോ​ർ​മാ​​ൻ, വ​ർ​ക് ഷോ​പ് അ​റ്റ​ൻ​ഡ​ന്റ്, ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ന്റ്, ഇ.​സി.​ജി ടെ​ക്നീ​ഷ്യ​ൻ, കു​ക്ക്, ചാ​ർ​ജ്മാ​ൻ, അ​മ്യൂ​ണി​ഷ​ൻ ആ​ൻ​ഡ് എ​ക്സ്‍പ്ലോ​സീ​വ്സ്/​മെ​ക്കാ​നി​ക്, സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, എ​ക്സി​ക്യൂ​ട്ടി​വ് (വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ്), ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് (അ​ഡ്മി​ൻ ആ​ൻ​ഡ് എ​ച്ച്.​ആ​ർ), സ്റ്റാ​ഫ് കാ​ർ ഡ്രൈ​വ​ർ, എ​ക്സി​ക്യൂ​ട്ടി​വ് (ഖാ​ദി/​​ട്രെ​യ്നി​ങ്) മു​ത​ലാ​യ ത​സ്തി​ക​ക​ൾ ഇ​തി​ൽ​പെ​ടും. 

ഓ​രോ ത​സ്തി​ക​ക്കും പ്ര​ത്യേ​ക ഫീ​സോ​ടു​കൂ​ടി അ​പേ​ക്ഷി​ക്ക​ണം. 100 രൂ​പയാണ് അ​പേ​ക്ഷ ഫീ​സ്. ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡ്, നെ​റ്റ്ബാ​ങ്കി​ങ് മു​ഖാ​ന്ത​രം ഫീ​സ് അ​ട​ക്കാം. സെ​ല​ക്ഷ​ൻ ടെ​സ്റ്റി​ന് കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com