ചിപ്പ്‌സ് പാക്കറ്റ് 'മോഷ്ടിക്കാന്‍' കുരങ്ങനെ സഹായിക്കുന്ന നായ; രസകരമായ വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2022 04:18 PM  |  

Last Updated: 20th May 2022 04:23 PM  |   A+A-   |  

DOG

നായയുടെ പുറത്തുകയറി ചിപ്പ്‌സ് പാക്കറ്റ് പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ ദൃശ്യം

 

മൃഗങ്ങളുടെ സൗഹൃദത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട മൃഗങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വീഡിയോകള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ അത്തരമൊരു വീഡിയോയാണ് വൈറലാകുന്നത്.

നായയും കുരങ്ങനും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. നായയുടെ പുറത്തുകയറി കടയിലെ ചിപ്പ്‌സ് പാക്കറ്റ് 'മോഷ്ടിക്കാന്‍ ശ്രമിക്കുന്ന' കുരങ്ങന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

 

ഡിസംബറിലെ വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. നായയുടെ പുറത്തുകയറിയ കുരങ്ങന്‍ ചിപ്പ്‌സ് പാക്കറ്റ് പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. താഴെ വീണുപോകുന്നതും തിരിച്ച് നായയുടെ പുറത്തുതന്നെ കയറി വീണ്ടും പാക്കറ്റ് പൊട്ടിച്ചെടുക്കാന്‍ ഊഴം കാത്തുനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

'ഇവയാണ് എന്റെ ഹീറോ, അവളാണ് എന്നെ രക്ഷിച്ചത്'; മൗണ്ടന്‍ ലയണിന്റെ ആക്രമണത്തില്‍ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു, കഥ ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ