തൊഴിലാളികളെ രക്ഷിക്കാന്‍ കഴിയുമോ?, തുരങ്കം തകര്‍ന്നതിന് സമീപം മലയിടിഞ്ഞു വീണു- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2022 08:16 PM  |  

Last Updated: 20th May 2022 08:16 PM  |   A+A-   |  

mountain

ജമ്മുവില്‍ മലയിടിഞ്ഞ് വീഴുന്ന ദൃശ്യം, എഎന്‍ഐ

 

ശ്രീനഗര്‍:  ജമ്മുവില്‍ കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നുവീണ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ അടിയില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, സമീപത്തുള്ള മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. കൊടുങ്കാറ്റിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഇതോടെ തുരങ്കത്തിന്റെ അടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ദൗത്യത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ മേക്കര്‍കോട്ട് മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.  കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നുവീണത്. ഒരു തൊഴിലാളി മരിക്കുകയും മൂന്ന് പേരെ രക്ഷിക്കുകയും ചെയ്തു. തുരങ്കത്തിന്റെ അടിയില്‍ കുടുങ്ങി കിടക്കുന്ന ഒന്‍പതു പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സമീപത്തുള്ള മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. 

 

'ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന രണ്ടു മെഷീനുകള്‍ കുടുങ്ങിയിരിക്കുകയാണ്. മലയിടിഞ്ഞ് വീണത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. 17 മണിക്കൂര്‍ നീണ്ട അധ്വാനം വെറുതെയായി. കുടുങ്ങി കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പ്രതീക്ഷ മങ്ങി'- ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 10.15നാണ് നിര്‍മ്മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നുവീണത്. സംഭവം ദൗര്‍ഭാഗ്യകരമെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

ഷീന ബോറ വധക്കേസ്; ഇന്ദ്രാണി മുഖർജി ജയിൽ മോചിത 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ