കൊച്ചുമകന്റെ വെല്ലുവിളി ഏറ്റെടുത്ത് മുത്തശ്ശി; 80കാരിയുടെ ഡെഡ്‌ലിഫ്റ്റ്, വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 03:12 PM  |  

Last Updated: 24th May 2022 04:22 PM  |   A+A-   |  

80_year_old_deadlift

വീഡിയോ ദൃശ്യം

ര്‍ക്കൗട്ട് ചലഞ്ചുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇപ്പോള്‍ പതിവാണ്. എന്നാലിതാ വര്‍ക്കൗട്ടുകളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഡെഡ്‌ലിഫ്റ്റ് നിഷ്പ്രയാസം ചെയ്ത് അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി. കൊച്ചുമകന്‍ മുന്നോട്ടുവച്ച ചലഞ്ച് ഏറ്റെടുത്താണ് ഈ 80 വയസ്സുകാരി ഞെട്ടിച്ചത്. 

ഇത് എടുക്കാൻ മുത്തശിയ്ക്ക് പറ്റുമോ എന്ന് തമാശയ്ക്ക് ചോദിച്ചതാണെങ്കിലും കൊച്ചുമകന്റെ ആ സംശയം ഞൊടിയിടയിൽ തീർക്കുകയായിരുന്നു അവർ. തലയക്ക് മുകളിലേക്ക് ഉയർത്തിയ ബാർബെൽ അൽപ്പ സമയം ഉയർത്തി പിടിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് കൊച്ചുമകൻ എഴുന്നേറ്റ് അത് തിരികെ വാങ്ങുന്നുണ്ട്. പഞ്ചാബി ഇൻഡസ്ട്രി എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

A post shared by punjabi industry (@punjabi_industry__)

ഈ വാര്‍ത്ത കൂടി വായിക്കൂ

A post shared by punjabi industry (@punjabi_industry__)

">സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ കടിച്ചു തുറന്നു, അടപ്പ് തൊണ്ടയില്‍ കുരുങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ