'ബംഗാളില്‍ അവര്‍ക്ക് ഭാവിയില്ല';ബിജെപി എംപി തൃണമൂലില്‍ തിരിച്ചെത്തി

പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബംഗാള്‍ ഘടകം മുന്‍ ഉപാധ്യക്ഷനും എംപിയുമായ അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ചിത്രം: ടിഎംസി ട്വിറ്റര്‍
ചിത്രം: ടിഎംസി ട്വിറ്റര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബംഗാള്‍ ഘടകം മുന്‍ ഉപാധ്യക്ഷനും എംപിയുമായ അര്‍ജുന്‍ സിങ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് അര്‍ജുന്‍ സിങ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. ബിജെപിക്ക് ബംഗാളില്‍ ഭാവിയില്ലെന്ന് ആരോപിച്ചാണ് അര്‍ജുന്‍ സിങ് മമതയുടെ പാളയത്തിലേക്ക് തിരിച്ചു പോയിരിക്കുന്നത്. 

ബരക്പൂറിനെ പ്രതിനിധികരിക്കുന്ന എംപിയാണ് അര്‍ജുന്‍ സിങ്. തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അര്‍ജുന്‍ സിങ് ടിഎംസിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 

ബിജെപി സംസ്ഥാന, ദേശീയ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് അര്‍ജുന്‍ സിങ് നടത്തിയത്. ബിജെപി തന്നെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസി റൂമിലിരുന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വം മണ്ണിലിറങ്ങുന്നില്ല. ബംഗാളില്‍ ബിജെപിക്ക് അടിത്തറയില്ലെന്നും അര്‍ജുന്‍ ആരോപിച്ചു. 

ടിഎംസിയില്‍ ചേരുന്നതിന് തൊട്ടുമുന്‍പ്, അര്‍ജുന്‍ സിങ്ങിന്റെ വസതിയില്‍ നിന്ന് ബിജെപി പതാക അഴിച്ചു മാറ്റി പകരം തൃണമൂലിന്റെത് സ്ഥാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com