പരിസ്ഥിതി സന്തുലനം തകരും; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല; സംസ്ഥാനം കൈകാര്യം ചെയ്യണമെന്ന് കേന്ദ്രം

വിവേചനരഹിതമായി കാട്ടുപന്നിയെ കൊല്ലുന്നതിനും പരിസ്ഥിതി സന്തുലനം തകരുന്നതിനും കാരണമാകും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ചു കെ മുരളീധരന്‍ എംപിയുടെ നിവേദനത്തിനു നല്‍കിയ മറുപടിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകളുപയോഗിച്ച് പ്രശ്‌നം കൈകാര്യം ചെയ്യാനാവുമെന്നും വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് മറുപടി നല്‍കി. ബജറ്റ് സമ്മേളനത്തില്‍ കേരള എംപിമാര്‍ ഇക്കാര്യമുന്നയിച്ചപ്പോഴെടുത്ത അതേ നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.

'വിവേചനരഹിതമായി കാട്ടുപന്നിയെ കൊല്ലുന്നതിനും പരിസ്ഥിതി സന്തുലനം തകരുന്നതിനും കാരണമാകും. ആവാസവ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കാത്ത രീതിയില്‍ കാട്ടുപന്നിശല്യം സംസ്ഥാനം കൈകാര്യം ചെയ്യണമെന്നും'-മന്ത്രിയുടെ മറുപടിയില്‍ പറയുന്നു

സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരത്തേയും നിയമത്തിലെ വകുപ്പുകളുപയോഗിച്ച് വന്യമൃഗ ശല്യം നേരിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആവാസ വ്യവസ്ഥയുടെ സന്തുലനം പരിഗണിച്ച് കാട്ടുപന്നിയെ കൊല്ലാനാവില്ലെന്നും മറുപടിയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com