56 കിലോ കൊക്കെയ്ന്‍ പിടികൂടി;  ഒരുവര്‍ഷത്തിനിടെ മുന്ദ്രാതുറമുഖത്ത് നിന്ന് പിടികൂടിയത് 25,000 കോടിയുടെ മയക്കുമരുന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2022 04:59 PM  |  

Last Updated: 26th May 2022 04:59 PM  |   A+A-   |  

cocaine

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: ഗുജറാത്ത് തീരം വഴി വീണ്ടും വന്‍ലഹരിക്കടത്ത്. മുന്ദ്രാതീരം വഴി കടത്തിയ 56കിലോ കൊക്കെയ്‌നാണ് പിടികൂടിയത്. വിപണിയില്‍ 500 കോടിയിലധികം വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വന്‍മയക്കുമരുന്ന് വേട്ട നടത്തിയത്. കഴിഞ്ഞ മാസം ഡിആര്‍ഐ 1300 കോടി വിലമതിക്കുന്ന 260 കിലോ ഹെറോയിന്‍ കണ്ട്‌ല തുറുമഖത്തുനിന്നും പിടികൂടിയിരുന്നു. 

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്തുവച്ച് രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്ത് പിടികൂടിയിരുന്നു. അഫ്ഗാനില്‍ നിന്നും കടത്തിയ മൂവായിരം കിലോ മയക്കുമരുന്നാണ് പിടികുടിയത്. അന്താരാഷ്ട്രവിപണയില്‍ ഇതിന് 21,000 കോടി വിലവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം; അറസ്റ്റോ പിഴയോ പാടില്ല; സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ