ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി വീണു, ഹാന്‍ഡില്‍ ബാറില്‍ തൂങ്ങിക്കിടന്നു; 70കാരന്റെ അത്ഭുത രക്ഷപ്പെടല്‍ - വീഡിയോ 

ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ 70കാരന്‍ കാല്‍വഴുതി വീണപ്പോള്‍
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ 70കാരന്‍ കാല്‍വഴുതി വീണപ്പോള്‍

ബംഗളൂരു: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ 70കാരനെ സമയോചിത ഇടപെടലിലൂടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. വാതിലില്‍ തൂങ്ങിക്കിടന്ന വയോധികനെ സ്‌റ്റേഷന്‍ കടന്ന് ട്രെയിന്‍ പോകുന്നതിന് മുന്‍പ് കോണ്‍സ്റ്റബിള്‍ സജീറാണ് ഓടിവന്ന് രക്ഷിച്ചത്.

ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം. ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധികന്‍ വീണത്. പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍ വീഴാതെ വാതിലിന്റെ ഹാന്‍ഡില്‍ ബാറില്‍ പിടിച്ച് 70കാരന്‍ തൂങ്ങിക്കിടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

ഓടിയെത്തിയ സജീര്‍ വയോധികനെ രക്ഷിക്കുകയായിരുന്നു. അതിനിടെ പ്ലാറ്റ്‌ഫോമിലൂടെ കുറച്ചുദൂരം 70കാരന്‍ വലിച്ചിഴക്കപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com