ട്രെയിനിന്റെ ജനലില്‍ കയറിനിന്ന് കൂട്ടുകാര്‍ക്കൊപ്പം അതിരുകടന്ന സാഹഹസികയാത്ര; 19കാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2022 04:40 PM  |  

Last Updated: 29th May 2022 04:40 PM  |   A+A-   |  

train_accident

അപകടത്തിന്റെ വീഡിയോ ദൃശ്യം

 

ചെന്നൈ: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. ട്രെയിനിന്റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. പ്രസിഡന്‍സി കോളജിലെ വിദ്യാര്‍ഥി തിരുവിലങ്ങാട് സ്വദേശി നീതി ദേവനാണ് മരിച്ചത്.

വിദ്യാര്‍ഥിയെ ഉടന്‍ തന്നെ തിരവളളുവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ദക്ഷിണ റെയില്‍വേ ഖേദം പ്രകടിപ്പിച്ചു. സാഹസികമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ അപകടം ഒരു മുന്നറിയിപ്പാണെന്നും ഇ്ത്തരം യാത്രകള്‍ ഒഴിവാക്കണമെന്നും റെയില്‍വെ വ്യ്ക്തമാക്കി.

ട്രെയിന്‍ ഓടുന്നതിനിടെ കുട്ടികളുടെ അതിരുകടന്ന സാഹസികതയാണ് അപകടത്തിന് കാരണമായതെന്ന് വീഡിയോയില്‍ കാണാം. ജനലില്‍ തൂങ്ങിപ്പിടിച്ചാണ് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം സാഹസിക യാത്ര ചെയ്തതെന്നും വീഡിയോയില്‍ വ്യക്തമാണ്. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ഈ വാർത്ത കൂടി വായിക്കാം

ആധാര്‍ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ