സിദ്ദു മൂസവാല, പിടിഐ
സിദ്ദു മൂസവാല, പിടിഐ

കമാന്‍ഡോകളെ കൂടെ കൂട്ടിയില്ല, ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിച്ചില്ല; ഗായകന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് രണ്ടു കാറുകള്‍ പിന്തുടര്‍ന്നു, ദൃശ്യങ്ങള്‍ പുറത്ത്

 വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയുടെ എസ് യുവി കാറിനെ രണ്ടു വാഹനങ്ങള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡിഗഡ്: വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയുടെ എസ് യുവി കാറിനെ രണ്ടു വാഹനങ്ങള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് മൂസവാലയെ രണ്ടു കാറുകള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മൂസവാലയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ഉണ്ട്. ആക്രമണം നടന്ന ഞായറാഴ്ച മൂസവാല ഇത് ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച മാന്‍സ ജില്ലയിലാണ് വച്ചാണ് സിദ്ദുവിന് വെടിയേറ്റത്. അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമികള്‍ മുപ്പത് തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

സിദ്ദുവിന്റെ സുരക്ഷാ പഞ്ചാബ് സര്‍ക്കാര്‍ ശനിയാഴ്ച പിന്‍വലിച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച സിദ്ദുവിന് നാലു കമാന്‍ഡോകളുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച ഇതില്‍ രണ്ടുപേരെയാണ് ആംആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചത്.സംഭവ ദിവസം അവശേഷിക്കുന്ന രണ്ടു കമാന്‍ഡോകളെ കൂടെ കൂട്ടാന്‍ സിദ്ദു തയ്യാറായില്ലെന്നും ബുള്ളറ്റ് പ്രൂഫ് കാറും ഉപയോഗിച്ചിരുന്നില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വി കെ ഭാവ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തതായി റിപ്പാര്‍ട്ടുകളുണ്ട്. ബിഷ്‌ണോയി കാനഡയിലാണെന്ന് പൊലീസ് പറയുന്നു.

തെരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥി ഡോ.വിജയ് സിംഗ്ലയോട് 63,323 വോട്ടുകള്‍ക്കാണ് സിദ്ദു പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസ വാലയുടെ യഥാര്‍ഥ പേര്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com