പുല്‍വാമ ആക്രമണത്തില്‍ സന്തോഷിച്ച് ഫെയ്‌സ്ബുക്ക് കമന്റ്; യുവാവിന് അഞ്ചു വര്‍ഷം തടവ് 

സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ത്തകള്‍ക്കു താഴെ 23 കമന്റുകളാണ് ഫസല്‍ ഇട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: പുല്‍വാമ ആക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റ് ഇട്ട യുവാവിന് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എന്‍ഐഎ പ്രത്യേക ജഡ്ജി ഗംഗാധരയാണ് വിധി പുറപ്പെടുവിച്ചത്.

2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് കമന്റാണ് കേസിന് ആധാരം. കേസില്‍ അറസ്റ്റിലായ ഫസല്‍ റഷീദ് (22) മൂന്നര വര്‍ഷമായി ജയിലിലാണ്. കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇയാള്‍ വിദ്യാര്‍ഥിയായിരുന്നു.

മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍ (153 എ), തെളിവു നശിപ്പിക്കല്‍ (201) വകുപ്പുകള്‍ പ്രകാരം ഫസല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫസലിനെതിരെ രാജ്യദ്രോഹ (124എ) കുറ്റം ചുമത്തിയിരുന്നെങ്കിലും സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇതു മരവിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ രാജ്യദ്രോഹ കേസുകളും മരവിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 

സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ത്തകള്‍ക്കു താഴെ 23 കമന്റുകളാണ് ഫസല്‍ ഇട്ടത്. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും ആക്രമണത്തെ ആഘോഷിച്ചുകൊണ്ടുമായിരുന്നു കമന്റുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com