ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമം; യുവതിയുടെ മേല്‍ വാഹനം കയറിയിറങ്ങി, ദാരുണാന്ത്യം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 08:00 AM  |  

Last Updated: 01st November 2022 08:00 AM  |   A+A-   |  

accident

ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യം

 

ന്യൂഡല്‍ഹി:  റോഡ് മുറിച്ചുകടക്കുന്നതിനിടെ, യുവതിക്ക് ബസ് കയറിയിറങ്ങി ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരിക്കുന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ, ബസ് മുന്നോട്ടെടുത്താണ് അപകട കാരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കഴിഞ്ഞദിവസമാണ് സംഭവം. കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന സപ്‌ന യാദവ് ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെ ഇടതുവശത്തുകൂടി യുവതി വേഗത്തില്‍ നടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കം. 

 

ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. യുവതി മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്താണ് അപകടമരണത്തിന് കാരണമായത്. അപകടം നടന്ന ഉടന്‍ തന്നെ വാഹനം നിര്‍ത്താന്‍ വഴിയാത്രക്കാര്‍ ഒച്ചവെച്ച് ബഹളം കൂട്ടി.  വാഹനം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന് പിന്നാലെ ഡ്രൈവറും സഹായിയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ നീക്കം; മുന്‍ എംഎല്‍എമാര്‍ അടക്കം അഞ്ചു നേതാക്കളെ പുറത്താക്കി ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ