ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം ചേര്‍ന്ന് നടി പൂജാ ഭട്ട് - വിഡിയോ

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിനിരന്ന് നടിയും സംവിധായികയുമായ പൂജാ ഭട്ട്
പൂജാ ഭട്ട് ഭാരത് ജോഡോ യാത്രയില്‍/ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
പൂജാ ഭട്ട് ഭാരത് ജോഡോ യാത്രയില്‍/ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം

ഹൈദരാബാദ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിനിരന്ന് നടിയും സംവിധായികയുമായ പൂജാ ഭട്ട്. യാത്രയില്‍ പങ്കു ചേരുന്ന ആദ്യ ബോളിവുഡ് താരമാണ് പൂജാ ഭട്ട്.

ഹൈദരാബാദില്‍ വച്ചാണ് പൂജ യാത്രയ്‌ക്കൊപ്പം ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന പൂജ ഏറെ നേരം അദ്ദേഹവുമായി സംസാരിച്ചു.

രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്ന പൂജ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ പൂജ 1989ല്‍ ഡാഡിയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. 

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര തമിഴ്‌നാട്, കേരളം, കര്‍ണാട, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് തെലങ്കാനയില്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com