സൈറസ് മിസ്ത്രിയുടെ മരണം; കാർ ഓടിച്ചിരുന്ന വനിത ഡോക്ടർക്കെതിരെ കേസെടുത്തു, നടപടി അപകടം നടന്ന് രണ്ടുമാസത്തിനു ശേഷം

അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ
Cyrus_Mistry_ACCIDENT_DEATH
Cyrus_Mistry_ACCIDENT_DEATH

മുംബൈ; ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡോ.അനഹിത പണ്ഡോളയ്ക്കെതിരെ കേസെടുത്തു. അപകടം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് കേസ് എടുക്കുന്നത്. മുംബൈയിലെ പ്രശസ്ത ​ഗൈനക്കോളജിസ്റ്റാണ് അനർഹിത. അപകടത്തിൽ അനർഹിതയുടെ ഭർതൃസഹോദരൻ ജഹാം​ഗീർ പാണ്ഡോളയും മരിച്ചിരുന്നു. 

അഹമ്മദാബാദിൽനിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത് അതിർത്തിയിലെ പാൽഘർ ജില്ലയിൽ സെപ്റ്റംബർ അഞ്ചിനായിരുന്നു അപകടം നടന്നത്. അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. അതിനാലാണ് അനിഹിതയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു. 

സംഭവത്തിൽ അനഹിതയുടെ ഭർത്താവ് ഡാരിയസിന്റെ മൊഴിയും പൊലീസെടുത്തിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ ഡാരിയസ് കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. മുന്നിലുണ്ടായിരുന്ന കാർ മൂന്നാം ലെയ്നിൽനിന്ന് രണ്ടാം ലെയ്നിലേക്കു നീങ്ങിയപ്പോൾ അനഹിതയും അത് പിന്തുടർന്നു എന്നാണ് ഡാരിയസ് പൊലീസിനു നൽകിയ മൊഴിയെന്ന് പിടിഐ റിപ്പോർട്ടു ചെയ്തു. പരുക്കിൽനിന്ന് മോചിതയാകാത്തതിനാൽ അനഹിതയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനായിട്ടില്ല. 

അപകടനം നടക്കുമ്പോൾ സൈറസ് മിസ്ത്രിയും ജഹാം​ഗീറും കാറിന്റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നതാണ് മരണത്തിന് കാരണമായത്. വണ്ടി ഓടിച്ച അനാഹിതയും മുൻസീറ്റിൽ കൂടെയുണ്ടായിരുന്ന ഡാരിയസും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com