കേന്ദ്രസേനകളില്‍ 84,000 ഒഴിവുകള്‍, നിയമനം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടുലക്ഷം പേരെ നിയമിച്ചതായി കേന്ദ്രം

വിവിധ കേന്ദ്ര സേനകളിലെ 84000 ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവിധ കേന്ദ്ര സേനകളിലെ 84000 ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിള്‍സ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ഈ വര്‍ഷം ജൂലൈ വരെയുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അടുത്ത വര്‍ഷം ഡിസംബറോടെ ഒഴിവുകള്‍ നികത്തുകയാണ് ലക്ഷ്യം.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവിധ കേന്ദ്രസേനകളിലായി രണ്ടുലക്ഷത്തോളം ആളുകളെയാണ് നിയമിച്ചത്. സിആര്‍പിഎഫിലാണ് ഏറ്റവുമധികം ആളുകള്‍ക്ക് നിയമനം നല്‍കിയത്. 1,13,208 പേരെ നിയമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എസ്എസ്ബിയില്‍ 29,243 പേരെയാണ് നിയമിച്ചത്.ബിഎസ്എഫില്‍ പുതുതായി 17,482 പേര്‍ കൂടി ജോലിയില്‍ പ്രവേശിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 22നാണ് പത്തുലക്ഷം ആളുകളെ നിയമിക്കുന്നതിനുള്ള റിക്രൂട്ടമെന്റ് ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. ഇതില്‍ നല്ലൊരു ശതമാനം നിയമനവും കേന്ദ്ര സേനകളിലാണ് നടക്കുക. റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി 75000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com