കുടിച്ചു കൂത്താടി യുവതികള്‍; നടുറോഡില്‍ സ്ത്രീക്ക് യുവതികളുടെ ക്രൂരമര്‍ദനം; കേസ്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 07:41 PM  |  

Last Updated: 07th November 2022 07:41 PM  |   A+A-   |  

drunk_women

വീഡിയോ ദൃശ്യം

 

ഇന്‍ഡോര്‍: തിരക്കേറിയ റോഡില്‍ മദ്യപിച്ച് ലക്കുകെട്ട നാലു സ്ത്രീകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചു. ഇരയെ നിലത്തിട്ട് ചവിട്ടിയ ശേഷം ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

മദ്യപിച്ചെത്തിയ നാലുപേര്‍ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ട ശേഷം മുഖത്ത് അടിക്കുകയും ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുന്നതും വിഡീയോയില്‍ കാണാം. സമീപത്തുള്ളവര്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയതല്ലാതെ ആരും സ്ത്രീയെ രക്ഷിക്കാന്‍ മുന്നോട്ടുവന്നതുമില്ല.

യാതൊരു കാരണവുമില്ലാതെയാണ് തന്നെ ഇവര്‍ അക്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇന്‍ഡോറിലെ ധേനു മാര്‍ക്കറ്റിലെ ഒരു കീടനാശിനിക്കടയിലെ ജോലിക്കാരിയാണ് ആക്രമണത്തിന് ഇരയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ സുപ്രധാന വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ പടിയിറങ്ങി, തികഞ്ഞ സംതൃപ്തിയെന്ന് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ