ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി ടിക്കറ്റില്‍ മത്സരിക്കും?; വിജയ് രൂപാണിയേയും നിതിന്‍ പട്ടേലിനേയും തഴയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 02:54 PM  |  

Last Updated: 09th November 2022 02:54 PM  |   A+A-   |  

rivaba

രവീന്ദ്രജഡേജയും ഭാര്യയും പ്രധാനമന്ത്രിക്കൊപ്പം/ ട്വിറ്റര്‍

 


അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും പരിഗണനയില്‍. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയെ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

മെക്കാനിക്കല്‍ എഞ്ചിനീയറായ റിവാബ മൂന്നു വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്പുത് സമുദായത്തിലെ കര്‍ണിസേനയുടെ നേതാവ് കൂടിയാണ് റിവാബ. 2016 ലാണ് റിവാബ രവീന്ദ്ര ജഡേജയെ വിവാഹം കഴിക്കുന്നത്. 

സംസ്ഥാനത്ത് കഴിഞ്ഞ 27 കൊല്ലമായി ഭരണത്തില്‍ തുടരുന്ന ബിജെപി ഇക്കുറി മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കിയേക്കില്ല. 75 വയസ്സ് പ്രായപരിധി കഴിഞ്ഞതിനാലാണ് ഇവരെ പരിഗണിക്കാത്തത്. 

കോണ്‍ഗ്രസില്‍ നിന്നെത്തിയ യുവനേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും. അതേസമയം നിരവദി സിറ്റിങ്ങ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചേക്കുമെന്നും സൂചനയുണ്ട്. ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എ രാജിവെച്ചു; ബിജെപിയിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ