അര്‍ധനഗ്നമായ നിലയില്‍ യുവതിയുടെ മൃതദേഹം; സ്വകാര്യഭാഗത്ത് ചൂലിന്റെ പിടി കയറ്റിയ നിലയില്‍; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 10:08 PM  |  

Last Updated: 09th November 2022 10:29 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ചണ്ഡിഗഡ്: ഫരീദാബാദില്‍ യുവതിയുടെ മൃതദേഹം അര്‍ധനഗ്നമായ നിലയില്‍ കണ്ടെത്തി. മുപ്പതുകാരി ബലാത്സംഗത്തിനിരയായതായി ശരീരത്തിലെ
അടയാളങ്ങള്‍ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. വഴിയാത്രക്കാരനാണ് തെരുവില്‍ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. 

യുവതിയുടെ സ്വകാര്യഭാഗത്ത് ചൂലിന്റെ പിടി കയറ്റിയ നിലയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിനിരയായതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ കൈയില്‍ ആര്‍എം എന്നും ഇരുകൈത്തണ്ടയിലും ഓം എന്ന് പച്ചകുത്തിയതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ബാബരി മസ്ജിദ് ഗൂഢാലോചന: അഡ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ