വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; രക്ഷപ്പെടാന്‍ 'സഹോദര വേഷം'

ഉത്തര്‍പ്രദേശില്‍ 22കാരിയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 22കാരിയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സംഭവത്തിന് ശേഷം യുവതിയുടെ മൃതദേഹവുമായി ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവിന്റെ പ്രകോപനമെന്ന് പൊലീസ് പറയുന്നു. 

ഹോഷിയാര്‍പൂര്‍ ഷര്‍മ്മ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ശീതളാണ് മരിച്ചത്. പ്രതി ഗൗരവ് നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

ശല്യം അധികമായതോടെ യുവതി വീട്ടില്‍ കാര്യം പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ഗൗരവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. എന്നാല്‍ ഗൗരവിന്റെ വിവാഹാഭ്യര്‍ഥന തുടര്‍ച്ചയായി യുവതി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഗൗരവിനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. ചൊവ്വാഴ്ച ശീതളിനെ കാണാന്‍ ഗൗരവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ എത്തി. ഇവിടെ വച്ചും യുവാവ് വിവാഹാഭ്യര്‍ഥന നടത്തി. ഇതും നിരസിച്ചതോടെ കുപിതനായ യുവാവ് ശീതളിനെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. 

സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ യുവതിയുടെ സഹോദരനാണ് എന്ന് കള്ളം പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് അവിടെ നിന്ന് കടന്നുകളഞ്ഞത്. മൃതദേഹവുമായി ബിജ്‌നോറിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com