പെണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി കഴുത്തു മുറിച്ച് കൊന്നു, വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, ക്രൂരത
By സമകാലിക മലയാളം ഡെസ്ക് | Published: 11th November 2022 03:40 PM |
Last Updated: 11th November 2022 03:40 PM | A+A A- |

വീഡിയോ ദൃശ്യത്തില്‍ നിന്ന്
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ പെണ്‍സുഹൃത്തിനെ കാമുകന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വഞ്ചിച്ചു എന്നാരോപിച്ചാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയത്.
പെണ്‍സുഹൃത്തിനെ റിസോര്‍ട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തന്നെ വഞ്ചിച്ചതിന് ഇവള്‍ അനുഭവിക്കണമെന്ന് വീഡിയോയില്‍ പ്രതി പറയുന്നു. വിശ്വസ്തത പുലര്‍ത്താതെ അവിഹിത ബന്ധം നടത്തുന്നവരുടെ ഗതി ഇതാണെന്നും ഇയാള്‍ പറയുന്നുണ്ട്.
തില്‍വാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. 21 കാരിയായ ശില്‍പ്പ ജാരിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതിയായ യുവാവ് കിടക്കയിലെ വിരിയില്‍ രക്തം പടരുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. യുവതി വീഡിയോയില്‍ അബോധാവസ്ഥയിലാണുള്ളത്.
നവംബര്‍ ആറിനാണ് ഇവര്‍ റിസോര്‍ട്ടില്‍ എത്തിയതെന്നാണ് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്. ഗുജറാത്ത് സ്വദേശിയായ അഭിജിത് പട്ടീദാര്‍ എന്നയാളുടെ ആധാര്‍ കാര്‍ഡാണ് യുവാവ് ഐഡിയായി നല്‍കിയത്. എന്നാല്‍ അന്വേ,ണത്തില്‍ ഇതു വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച വൈകീട്ട് വരെ യുവാവിനെ റിസോര്‍ട്ടില്‍ കണ്ടിരുന്നതായി റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. അതിനു ശേഷം യുവാവിനെ കാണാതായി. ചൊവ്വാഴ്ചയും മുറിയില്‍ നിന്നും ആരെയും കാണാതായതോടെ സംശയം തോന്നി മാനേജര്‍ പൊലീസിനെ അറിച്ചു. പൊലീസ് മുറി തറന്ന് നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
മോഷണം ആരോപിച്ച് കെട്ടിത്തൂക്കി; ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ