ഡല്‍ഹി മദ്യലൈസന്‍സ് അഴിമതി;  മലയാളി വ്യവസായി വിജയ് നായരെ ഇഡി അറസ്റ്റ് ചെയ്തു

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഎംഎല്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സിഇഒയായ വിജയ് നായര്‍, ആം ആദ്മിയുടെ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി കൂടിയാണ്.
അറസ്റ്റിലായ വിജയ് നായര്‍/ പിടിഐ
അറസ്റ്റിലായ വിജയ് നായര്‍/ പിടിഐ

ന്യുഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യലൈസന്‍സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായി വിജയ് നായരെയും, അഭിഷേക്  ബോയിന്‍പള്ളിയെയും ഇഡി അറസ്റ്റ് ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നേരത്തെ സിബിഐയും വിജയ് നായരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കസ്റ്റഡിയിലിരിക്കെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അറസ്റ്റ്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഎംഎല്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സിഇഒയായ വിജയ് നായര്‍, ആം ആദ്മിയുടെ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി കൂടിയാണ്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് സിബിഐ കേസ്. കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ഡല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com