തോക്കുചൂണ്ടി പത്രിക പിന്‍വലിപ്പിച്ചു; ആരോപണവുമായി ആംആദ്മി; ഗുജറാത്തില്‍ രാഷ്ട്രീയ വിവാദം; വീഡിയോ

ഇത് ജനാധിപത്യത്തിന് തുറന്ന ഭീഷണിയാണെന്ന് ആംആദ്മി നേതാവ് മനീഷ് സിസോദിയ 
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ ചൊല്ലി വിവാദം. സ്ഥാനാര്‍ഥിയെ തോക്ക് ചൂണ്ടി ബിജെപി പ്രവര്‍ത്തകര്‍ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നെന്ന് ആം ആദ്മി ആരോപിച്ചു. ഇതിന് പിന്നാലെ ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തിന് പുറത്ത് എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സൂറത്ത് ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കഞ്ചന്‍ ജാരിവാളിനെയും കുടുംബത്തെയും ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആം ആദ്മി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുന്ന വീഡിയോ പുറത്തുവന്നു. അതേസമയം, നാമനിര്‍ദേശ പത്രികപിന്‍വലിപ്പിക്കാന്‍ 500 പൊലീസുകാര്‍ വളഞ്ഞാണ് സ്ഥാനാര്‍ഥിയെ റിട്ടേണിങ് ഓഫീസറുടെ മുന്‍പാകെ എത്തിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.

സമ്മര്‍ദം ചെലുത്തിയാണ് പത്രിക പിന്‍വലിപ്പിച്ചത്. ഇതിനായി പൊലീസുകാരെ ഉപയോഗിച്ചെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും, തെരഞ്ഞടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കുമെന്നും സിസോദിയ പറഞ്ഞു. 

എന്നാല്‍ സ്ഥാനാര്‍ഥിയെയും കുടുംബത്തെയും കടത്തിക്കൊണ്ടുപോയെന്ന ആരോപണം ബിജെപി തള്ളി. സ്ഥാനാര്‍ഥിയെയും കുടുംബത്തെയും കാണാനില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കാതെ, യാതൊരു തെളിവുമില്ലാതെ തരംതാഴ്ന്ന ആരോപണങ്ങളാണ് എഎപി ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഔദ്യോഗികമായ പരാതി നല്‍കുമെന്നും രാഘവ് ഛദ്ദ പറഞ്ഞതിനു പിന്നാലെയാണ് നാടകീയമായി സ്ഥാനാര്‍ഥി തിരികെയെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com