അത്താഴം കഴിക്കുന്നതിനിടെ തീന്‍മേശക്കരികെ പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച് വീട്ടുകാര്‍

വീട്ടുകാര്‍ ഒന്നിച്ചിരുന്ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് വീടിനകത്തേക്ക് പുലി കയറിവന്നത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂനെ: അത്താഴം കഴിക്കുന്നതിനിടെ മുറിയിലെത്തിയ പുള്ളിപ്പുലിയെ കണ്ട് ഭയന്ന് നിലവിളിച്ച് വീട്ടുകാര്‍.  പൂനെയിലെ പിമ്പല്‍വാഡി ഗ്രാമത്തിലാണ് ഗൃഹനാഥന്‍ വീട്ടുകാരുമൊന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ പുലി അകത്ത് കയറിയത്. ഞങ്ങളുടെ നിലവിളി കേട്ട് പുലി പുറത്തുപോയതിനാല്‍ രക്ഷപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.

കര്‍ഷകനായ വിലാസ് റായ്ക്കറുടെ വീട്ടിലാണ് രാത്രി അപ്രതീക്ഷിതമായി പുലിയെത്തിയത്. താനും ഭാര്യയും മകനും ഭക്ഷണം കഴിക്കുകയായിരുന്നു. അതിനിടെ ടെലിവിഷനില്‍ ഒരു പരിപാടി കാണുകയും ചെയ്യുന്നുണ്ടായിരുന്നു. അതിനിടെയാണ് വീട്ടിനകത്തേക്ക് പുലി കയറി വന്നതെന്ന് റായ്ക്കര്‍ പറയുന്നു. ഭയന്ന് നിലവിളിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. കുറച്ചുനേരം വീടിനകത്ത് കറങ്ങിയ പുലി ഞങ്ങളുടെ നിലവിളികേട്ടാവണം പുറത്ത് ഇറങ്ങിപ്പോയെന്നും റായ്ക്കര്‍ പറയുന്നു. ഭയന്നുപോയ ഞങ്ങള്‍ക്ക് ഏറെ നേരം കഴിഞ്ഞാണ് സാധാരണരീതിയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

കരിമ്പിന്‍ പാടങ്ങളും മുന്തിരിത്തോട്ടങ്ങളള്‍ക്കും ഇടയിലാണ് റായ്ക്കറുടെ വീട്. പ്രദേശത്ത് പുലി ഭീഷണിയുണ്ടായിട്ടും വീടിനും ചുറ്റും മതില്‍ നിര്‍മ്മിക്കാന്‍ എന്നെപ്പോലെ നിരവധി കര്‍ഷകര്‍ക്ക് കഴിയുന്നില്ല. പുലി ആക്രമണം തടയാന്‍ വീടിന് മതില്‍ കെട്ടാന്‍ പണം നല്‍കണമെന്നും അദ്ദേഹം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com