സുപ്രീം കോടതി /ഫയല്‍ ചിത്രം
സുപ്രീം കോടതി /ഫയല്‍ ചിത്രം

മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങരുത്;  സുപ്രീം കോടതി

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

സര്‍ക്കാരുകള്‍ക്ക് മാത്രമെ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങാന്‍ അധികാരുമുള്ളൂ. സ്വകാര്യമെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരല്ലെന്നും കോടതി പറഞ്ഞു. 

പിജി വിദ്യാര്‍ഥി നല്‍കിയ ബോണ്ട് പലിശ സഹിതം തിരിച്ചു നല്‍കാനുള്ള മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളജ് നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. ഹര്‍ജി സുപ്രീം കോടതി തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com