'ശ്രദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രാത്രി മുഴുവന്‍ അടുത്തിരുന്ന് കഞ്ചാവ് വലിച്ചു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 02:55 PM  |  

Last Updated: 19th December 2022 03:28 PM  |   A+A-   |  

Aftab-_Shraddha_Walker

അഫ്താബ് - ശ്രദ്ധ വാല്‍ക്കര്‍

 

ന്യുഡല്‍ഹി: ശ്രദ്ധയെ കൊലപ്പെടുത്തിയ ദിവസം പ്രതി അഫ്താബ് അമിന്‍ പൂനവാല അമിതമായി കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് പൊലീസ്. മെയ് 18ന് വീട്ടുചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും, മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചില സാധനങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും ഇരുവരും വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു. 

വഴക്കിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അഫ്താര്‍ തിരികെയെത്തിയത് കഞ്ചാവ് ലഹരിയിലായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്രദ്ധ വീണ്ടും അഫ്താബിനോട് കയര്‍ത്തു. പ്രകോപിതനായ ഇയാള്‍ ശ്രദ്ധയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒന്‍പതിനും പത്തിനും ഇടയിലാണ് കൃത്യം നടത്തിയതെന്ന് അഫ്താര്‍ പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം രാത്രി മുഴുവന്‍ സമയവും അവളുടെ മൃതദേഹത്തിനടുത്തിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു

താന്‍ കഞ്ചാവിന് അടിമയാണെന്നും ശ്രദ്ധയുടെ മൃതദേഹാവശിഷ്ടം ഡെറാഡൂണിലും ഉപേക്ഷിച്ചതായി പ്രതി പറഞ്ഞു. എന്നാല്‍ അഫ്താബിന്റെ മൊഴി അന്വേഷണം തെറ്റിദ്ധരിപ്പിക്കാനാണെന്നും, എല്ലാദിശയിലും അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു.

അതേസമയം,  ശ്രദ്ധയുടെ ശരീരം കഷ്ണങ്ങളാക്കാന്‍ അഫ്താബ് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. വീട്ടില്‍ നിന്നും കണ്ടെടുത്ത മറ്റുവസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും പൊലീസ് പറഞ്ഞു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം പ്രതിയെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. ഇയാളുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്കൂകൂടി നീട്ടി.

മെയ് 18ന് ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധവാക്കറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഫ്താബ് മൃതദേഹം 35 കഷണളാക്കിയിരുന്നു. ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍ നല്‍കിയ പരാതിയില്‍ ശനിയാഴ്ചയാണ് ഡല്‍ഹി പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോളജ് അധ്യാപികമാര്‍ ഓവര്‍കോട്ട് ധരിക്കണം; തമിഴ്‌നാട്  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം, വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ