ഒന്നിനെ പ്ലാസ്റ്റിക്ക് കയറില്‍ കെട്ടിത്തൂക്കി കൊന്നു; രണ്ടാമത്തതിനെ നാലാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു; നായക്കുട്ടികളെ കൊലപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചു; അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2022 11:13 AM |
Last Updated: 19th November 2022 11:13 AM | A+A A- |

പ്രതീകാത്മക ചിത്രം
ഹൈദരബാദ്: നായക്കുട്ടികളെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. ഹൈദരബാദ് സ്വദേശിയായ റേ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു നായക്കുട്ടിയെ മരത്തില്‍ കെട്ടിത്തുക്കിയും രണ്ടാമത്തതിനെ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് എറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. നവംബര്‍ 15ന് രാജേന്ദ്രനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കട്ടേടന്‍ പ്രദേശത്തെ താമസക്കാരനായ റേ എന്നായാള്‍ നായക്കുട്ടികളെ കൊലപ്പെടുത്തുന്ന വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
നായ്ക്കുട്ടിയെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് മരത്തില്‍ കെട്ടി തൂക്കി കൊല്ലുന്ന വീഡിയോ ആണ് ആദ്യം പങ്കുവച്ചത്. രണ്ടാമത് പങ്കുവച്ച വീഡിയോയില്‍ നായക്കുട്ടിയെ കെട്ടിടത്തില്‍ നിന്ന് എറിയുകയും പിന്നീട് അതിന് ജീവനുണ്ടോ എന്നറിയുന്നതിനായി ചവിട്ടുന്നതും കാണാം.
ഇയാള്‍ക്കെതിരെ മൃഗങ്ങളോടുളള ക്രൂരത തടയല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം മൈലോര്‍ദേവ് പള്ളി പൊലീസ് കേസ് എടുത്തിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ജയിലില്‍ കഴിയുന്ന മന്ത്രിക്ക് മസാജ്, വിവിഐപി പരിഗണന; വീഡിയോ പങ്കുവച്ച് ബിജെപി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ