വേട്ടയ്ക്കിറങ്ങി ഒബാനും; ഇന്ത്യയിലെത്തിച്ച മൂന്നാം ചീറ്റയും കാടിന്റെ വിശാലതയിലേക്ക്

രണ്ട് മാസത്തെ ക്വാറന്റൈൻ കാലത്തിനു ശേഷമാണ് ഒബാനെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഭോപ്പാൽ: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളിൽ മൂന്നാമത്തേതിനെയും ക്വാറന്റൈൻ പൂർത്തിയാക്കി കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടു. എൽട്ടൻ, ഫ്രെ‍ഡി എന്നീ ചീറ്റകളെ ദിവസങ്ങൾക്ക് മുൻപ് തുറന്നുവിട്ടിരുന്നു. പിന്നാലെയാണ് ഒബാൻ എന്നു പേരുള്ള ചീറ്റയേയും കാടിന്റെ വിശാലതയിലേക്ക് തുറന്നുവിട്ടത്. 

രണ്ട് മാസത്തെ ക്വാറന്റൈൻ കാലത്തിനു ശേഷമാണ് ഒബാനെ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടത്. സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിലെ മൂന്ന് ആൺ ചീറ്റകളിൽ ഒന്നാണ് ഒബാൻ. നേരത്തെ തുറന്നുവിട്ട എൽട്ടൻ, ഫ്രെഡി എന്നീ ചീറ്റകൾക്കരികിലേക്ക് ഒബാനും എത്തിയതായി മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

പാർക്കിലെ അഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ മേഖലയിലായിരിക്കും ഇനി ഒബാന്റെ സ്വൈര്യ വിഹാരം. ദേശീയോദ്യാനത്തിലെ കാലാവസ്ഥയും സാഹചര്യങ്ങളുമായി ഒബാൻ പൊരുത്തപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് ചീറ്റ സ്പെഷ്യൽ ടാസ്ക് ഫോഴ്സിൽ നിന്നുമുള്ള അനുമതിയോടെയാണ് ചീറ്റയെ തുറന്നുവിട്ടത്. 

ഇന്ത്യയിൽ വംശനാശം വന്നതായി പ്രഖ്യാപിക്കപ്പെട്ട് പതിറ്റാണ്ടുകൾക്കു ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യമായി ചീറ്റകൾ വീണ്ടും ഇന്ത്യൻ മണ്ണിൽ എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com