കുരച്ചുചാടി കുതിച്ചെത്തി തെരുവുനായ്ക്കള്‍, ടീഷര്‍ട്ടില്‍ പിടിത്തമിട്ടു; 11കാരിയുടെ അത്ഭുത രക്ഷപ്പെടല്‍- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 20th November 2022 02:54 PM |
Last Updated: 20th November 2022 02:54 PM | A+A A- |

തെരുവുനായ്ക്കള്‍ പെണ്‍കുട്ടിയുടെ പിന്നാലെ പായുന്ന ദൃശ്യം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടമായി എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് 11കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടിലേക്ക് ഓടുന്നതിന്റേയും തെരുവുനായ്ക്കള്‍ പിന്നാലെ പായുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഗാസിയാബാദില്‍ ഈ ആഴ്ചയുടെ തുടക്കത്തിലാണ് സംഭവം. രാംപ്രസ്ഥ ഗ്രീന്‍ സൊസൈറ്റിയിലാണ് പെണ്‍കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടിലേക്ക് ഓടി. 11കാരിയുടെ പിന്നാലെ പായുന്ന തെരുവുനായ്ക്കളില്‍ ഒന്ന് പെണ്‍കുട്ടിയുടെ നേര്‍ക്ക് ചാടി വീഴുന്നതും ടീഷര്‍ട്ടില്‍ പിടിത്തമിടുന്നതും വീഡിയോയില്‍ കാണാം.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പെണ്‍കുട്ടി ഓടിക്കിതച്ചുവരുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തുകയും തെരുവുനായ്ക്കളെ ഓടിക്കുകയുമായിരുന്നു.
स्ट्रीट डॉग के झुंड ने बच्ची पर किया हमला
— भारत समाचार | Bharat Samachar (@bstvlive) November 20, 2022
कुत्तों के हमले की घटना CCTV में कैद
बच्ची चिल्लाते हुए वापस सोसायटी में घुसी
लेकिन एक कुत्ते ने बच्ची के पैर में काट लिया
बच्ची के चिल्लाने पर गार्ड दौड़कर पुहंचे
वैशाली की रामप्रस्था ग्रीन सोसायटी का मामला।#Ghaziabad pic.twitter.com/3Dmh0HGh6L
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ