ഗാര്‍ഹിക പീഡനം, ബലാത്സംഗം; പ്രകൃതിവിരുദ്ധ ലൈംഗികത; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പരാതിയുമായി ഭാര്യ; കേസ്

പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും എംഎല്‍എക്കെതിരെ ചുമത്തി. 
ഉമാങ് സിന്‍ഘാര്‍
ഉമാങ് സിന്‍ഘാര്‍

ഭോപ്പാല്‍: മുന്‍ മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുമായ ഉമാങ് സിന്‍ഘാറിനെതിരെ ഗാര്‍ഹിക പീഡനം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ്. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൗഗോണ്‍ പൊലീസ് കേസ് എടുത്തത്. പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും എംഎല്‍എക്കെതിരെ ചുമത്തി. 

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് എംഎല്‍എ പറഞ്ഞു. 'ഭാര്യയുടെ മാനസിക പീഡനവും ഭീഷണിയും ചൂണ്ടിക്കാട്ടി നവംബര്‍ 2ന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ 10 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഉമാങ് പറഞ്ഞു.

ഉമാങ്ങിന് നേരത്തേ രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നെന്നും ഇപ്പോഴത്തെ ഭാര്യയെ ലൈംഗിക, മാനസിക പീഡനത്തിനിരയാക്കിയെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആരോപിച്ചു. ആദിവാസി വിഭാഗത്തിലെ ശക്തമായ രാഷ്ട്രീയനേതാവും മൂന്നു തവണ എംഎല്‍എയുമായ വ്യക്തിയാണ് സിന്‍ഘാര്‍. കമല്‍നാഥ് സര്‍ക്കാരില്‍ വനംമന്ത്രിയായിരുന്നു. നിലവില്‍ ഗന്ധ്‌വാനി എംഎല്‍എയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com