ആശുപത്രി ചികിത്സ നിഷേധിച്ചു; യുവതി റോഡില്‍ പ്രസവിച്ചു

പ്രസവവേദനയെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിക്കുകയായിരുന്നു 
women_delivery_on_road
women_delivery_on_road

തിരുപ്പതി: ചികിത്സനിഷേധിച്ചതിനെ തുടര്‍ന്ന് യുവതി പൊതുവഴിയില്‍ പ്രസവിച്ചു. തിരുപ്പതി മെറ്റേണിറ്റിക്ക് ആശുപത്രിക്ക് മുന്നിലാണ് സംഭവം. യുവതി ആശുപത്രിയില്‍ തനിച്ചെത്തിയെന്ന് പറഞ്ഞാണ് അധികൃതര്‍ തിരിച്ചയച്ചത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആശുപത്രിയില്‍ നിന്ന് പുറത്തെത്തിയ യുവതി പ്രസവവേദനയെ തുടര്‍ന്ന് നിലവിളിക്കുകയായിരുന്നു. വേദനെയെ തുടര്‍ന്ന് നിന്നിടത്ത് തന്നെ അവര്‍ കിടക്കുകയായിരുന്നു. യുവതിയുടെ ദുരവസ്ഥ കണ്ടറിഞ്ഞ മറ്റ് സ്ത്രീകള്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് അവരെ മറച്ചുപിടിച്ചു. ഒരു പുരുഷനും അവരെ സഹായിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ആശുപത്രി ജീവനക്കാരനായ ഇദ്ദേഹമാണ് കു്ട്ടിയെ പുറത്തെടുക്കാന്‍ സഹായിച്ചത്.

തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സ നിഷേധിച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. വാര്‍ത്തയായതോടെ തിരുപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു സാഹചര്യത്തിലും ആശുപത്രികളെ സമീപിക്കുന്ന ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com