'സന്ദര്‍ശകര്‍ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കും'; പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കും

ആരാധനയ്ക്കല്ലാതെ ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെയാണ് വിലക്കിയത്‌ 
ഡല്‍ഹിയിലെ ജുമാ മസ്ജിദ്
ഡല്‍ഹിയിലെ ജുമാ മസ്ജിദ്

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കാമെന്ന് ഇമാം അറിയിച്ചത്. സന്ദര്‍ശകര്‍ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കുമെന്ന് ലഫ്റ്റന്റ് ഗവര്‍ണര്‍ ഉറപ്പുനല്‍കുകയും ചെയ്തു.

മസ്ജിദില്‍ പെണ്‍കുട്ടികള്‍ കൂട്ടമായും ഒറ്റയ്ക്കും പ്രവേശിക്കുന്നത് മസ്ജിദ് അധികൃതര്‍ വിലക്കിയിരുന്നു.   മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളില്‍ സംഗീതത്തോടുകൂടിയ വിഡിയോകള്‍ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ജുമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ആളുകളെ പ്രാര്‍ഥനയ്ക്കായി സ്വാഗതം ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കു വന്ന് അവരുടെ ആണ്‍സുഹൃത്തുക്കള്‍ക്കായി കാത്തിരിക്കുകയാണ്. ഇതല്ല ഈ സ്ഥലംകൊണ്ട് അര്‍ഥമാക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ബുഖാരി പറഞ്ഞു. 

മസ്ജിദ് അധികൃതരുടെ തീരുമാനത്തിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്തുവന്നിരുന്നു. ജുമ മസ്ജിദിനുള്ളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കാനുള്ള തീരുമാനം തെറ്റാണ്. സ്ത്രീകളുടെ പ്രവേശനം നിരോധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com