കോളജ് വിദ്യാര്‍ഥിനിയെ ജര്‍മന്‍ ഷെപ്പേര്‍ഡ് കടിച്ചുകുടഞ്ഞു; ഉടമക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 05:06 PM  |  

Last Updated: 24th November 2022 05:06 PM  |   A+A-   |  

German_Shepherd

പ്രതീകാത്മക ചിത്രം

 

ഗുരുഗ്രാം: ജര്‍മന്‍ ഷെപ്പേര്‍ഡിന്റെ ആക്രമണത്തില്‍ മകോളജ് വിദ്യാര്‍ഥിനിക്ക് സാരമായി പരിക്കേറ്റു. സുഹൃത്തിന്റെ വിവാഹം ക്ഷണിക്കാനായി പോകുന്നതിനിടെയാണ് അയല്‍വാസിയുടെ നായ വിദ്യാര്‍ഥിനിയെ കടിച്ചത്. ഗുരുഗ്രാമിലെ നരസിംഗപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ ചികിത്സ നേടി.

മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് പ്രീതി ഭാട്ടി. നായയുടെ ആക്രമണത്തില്‍ നിന്ന് അമ്മയാണ് തന്നെ രക്ഷിച്ചതെന്ന് പ്രീതി പറയുന്നു. നായ തന്നെ ആക്രമിക്കുമ്പോള്‍ ഉടമ നോക്കിനില്‍ക്കുകയായിരുന്നെന്നും വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറായില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. നായയുടെ ഉടമക്കെതിരെ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കി.

നേരത്തെ തന്റെ അച്ഛനെയും നായ കടിച്ചിരുന്നതായി പ്രീതി പറയുന്നു. ഉടമയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. വിഷയം അന്വേഷിക്കുകയാണെന്നും വിദ്യാര്‍ഥി അപകടനില തരണം ചെയ്തതായും എസ്എച്ച്ഒ സുനിത പറഞ്ഞു. ഉടമക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മരിച്ചു കഴിഞ്ഞാലെങ്കിലും ജാതി ഒഴിവാക്കൂ'; എല്ലാവര്‍ക്കുമായി പൊതു ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ