നാവിന് പകരം ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ; ഒരു വയസുള്ള കുഞ്ഞിന് ദുരനുഭവം; പരാതി

Published: 24th November 2022 06:15 PM  |  

Last Updated: 24th November 2022 06:15 PM  |   A+A-   |  

mouth operation, undergoes surgery on penis

പ്രതീകാത്മക ചിത്രം

 

ചെന്നൈ: മധുരയിലെ ആശുപത്രിയില്‍ നാവിന് പകരം ഓപ്പറേഷന്‍ ചെയ്തത് ജനനേന്ദ്രിയത്തിലെന്ന് പരാതി. വിരുദുനഗര്‍ സ്വദേശികളായ ഒരു വയസുള്ള കുഞ്ഞിനാണ് ദുരനുഭവം ഉണ്ടായത്. എന്നാല്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

നവംബര്‍ 21നാണ് തന്റെ രണ്ടാമത്തെ മകനെ ചികിത്സയ്ക്കായി മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഡോക്ടര്‍മാര്‍ സര്‍ജറി നടത്തിയതായി പിതാവ് അജിത് കുമാര്‍ പറഞ്ഞു. സര്‍ജറിക്ക് ശേഷം മകനെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ അവന്റെ ജനനേന്ദ്രിയത്തില്‍ ഓപ്പറേഷന്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് ഡോക്ടര്‍മാരോട് ചോദിച്ചപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറിയതായി പിതാവ് പറഞ്ഞു.

ഡോക്ടര്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഈ ആരോപണം ഡോക്ടര്‍മാര്‍ നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 2ന് ഈ കുട്ടിക്ക് ഇതേ ആശുപത്രിയില്‍ വായക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ വീണ്ടും നാവ് ഒട്ടിപ്പിടിക്കുന്ന രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്താണ് കുട്ടിയുടെ മൂത്രസഞ്ചി തകര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖമായിരിക്കുന്നതായും അവന്‍ സാധാരണ പോലെ ഭക്ഷണം കഴിക്കുന്നതായും മൂത്രമൊഴിക്കുന്നതായും ഡോക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മരിച്ചു കഴിഞ്ഞാലെങ്കിലും ജാതി ഒഴിവാക്കൂ'; എല്ലാവര്‍ക്കുമായി പൊതു ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ