ആറുവയസുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ അഞ്ച് ഏത്തമിടല്‍ മാത്രം; വിഡിയോ വൈറല്‍; കേസ് എടുത്ത് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 01:22 PM  |  

Last Updated: 25th November 2022 01:22 PM  |   A+A-   |  

sit_up_video

sit_up_video

 


പറ്റ്‌ന: ആറ് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് ചെറിയ ശിക്ഷ മാത്രം നല്‍കി പറഞ്ഞയച്ചതായി പരാതി. ബിഹാറിലെ നേവാഡ ജില്ലയിലെ കന്നൗജ് ഗ്രാമത്തിലാണ് സംഭവം. അഞ്ച് തവണ ഏത്തമീടിച്ച ശേഷം ഇയാളെ പഞ്ചായത്ത് വിട്ടയച്ചതായി നാട്ടുകാര്‍ പറയുന്നു. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവാവ് കോഴി ഫാമില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

അതേസമയം, ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത്് പറയുന്നത്. ആളില്ലാത്ത ഇടത്തേക്ക് കുട്ടിയെ വിളിച്ചുകൊണ്ടു പോയതിനാണ് ഈ ശിക്ഷ നല്‍കിയത്. ഇയാളെ ആള്‍ക്കൂട്ടത്തിന്റെ നടവില്‍ വച്ച് ശിക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് സൗരവ് മംഗള പറഞ്ഞു. പീഡനവിവരം മറച്ചുവച്ചവര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.