മാല മോഷ്ടാവിന്റെ ബൈക്കിലേക്ക് എടുത്തുചാടി; വട്ടം കയറിപ്പിടിച്ച് കോണ്‍സ്റ്റബിളിന്റെ ധീരത, അഭിനന്ദനം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 05:03 PM  |  

Last Updated: 25th November 2022 05:03 PM  |   A+A-   |  

SNATCHER

മാല മോഷ്ടാവിനെ കൈയോടെ പിടികൂടുന്ന പൊലീസുകാരന്റെ ദൃശ്യം

 

ന്യൂഡല്‍ഹി: മാല മോഷ്ടാവിനെ കൈയോടെ പിടികൂടിയ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിന് അഭിനന്ദന പ്രവാഹം. യുവതിയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവിനെ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ സത്യേന്ദ്ര കൈയോടെ പിടികൂടിയത്. മോഷ്ടാവ് കുതറിയോടാന്‍ കഴിയാവുന്നവിധം ശ്രമിച്ചെങ്കിലും സത്യേന്ദ്ര വട്ടം കയറിപ്പിടിച്ചതോടെ രക്ഷയില്ലാതായി.

ഷഹബാദ് ഡയറി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സത്യേന്ദ്ര, മാല മോഷ്ടാവിനെ കൈയോടെ പിടികൂടുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.കഴിഞ്ഞ ദിവസം ഷഹബാദ് ഡയറി പൊലീസ് സ്റ്റേഷനില്‍ മാല മോഷണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഇതോടെ 11 കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

 

മോഷ്ടാവിനെ കണ്ടപ്പോള്‍ ബൈക്കിലെത്തിയ സത്യേന്ദ്ര വേഗത കുറച്ചു. എതിര്‍വശത്ത് നിന്ന് ബൈക്കില്‍ മോഷ്ടാവ് വരുന്നത് കണ്ടാണ് ബൈക്കിന്റെ വേഗത കുറച്ചത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്, സത്യേന്ദ്ര ബൈക്കില്‍ നിന്ന് ചാടി മോഷ്ടാവിനെ വട്ടം കയറിപ്പിടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ